“സമൂഹ നന്മയിലൂന്നിയ സമുദായ ഉന്നമനം” എന്ന ആപ്തവാക്യം മുറുകെ പിടിച്ചു കെട്ടിപ്പൊക്കിയ കൂട്ടായ്മയാണ് “നാരായം ഗണക കൂട്ടായ്മ””ഞാൻ ഗണക സമുദായത്തിൽ ജനിച്ചയാളാണ്” എന്ന് അഭിമാനത്തോടെ പറയാനുള്ള ആർജ്ജവം വളർന്നു വരുന്ന തലമുറയിൽ ഉണ്ടാക്കി എടുക്കുകയും ഭിന്നിച്ചു നിൽക്കുന്ന സംഘടനകളെ എല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവന്ന് പൂർവികരാൽ മണ്മറഞ്ഞു പോയതും ഇപ്പോൾ പോയ്ക്കൊണ്ടിരിയ്ക്കുന്നതുമായ ഗണക സംസ്കാരത്തിനെ കൈ പിടിച്ചുയർത്താനുള്ള ഒരു കൂട്ടം ചെറുപ്പക്കാരുടെ ശ്രമം ആണ് നാരായം ഗണക കൂട്ടായ്മയുടെ ലക്‌ഷ്യം. ഗണകരുടെ അവകാശങ്ങൾക്ക് നമ്മുടേതായ പരിധിയിൽ നിന്നുകൊണ്ട് സഹിഷ്ണുതയുടേയും സമാധാനത്തിന്റേയും പാതയിലൂടെയുമുള്ള വലിയൊരു യാത്രയ്ക്കാണ് നാരായം തുടക്കം കുറിച്ചിരിയ്ക്കുന്നത്. പ്രപഞ്ച സ്പന്ദനങ്ങളെ ഗണിത രുപത്തിലാക്കി മാനവരാശിക്ക് പകര്‍ന്നു നല്‍കുന്ന ദൈവജ്ഞന്‍മാർ ആയിരുന്നു നമ്മുടെ പൂർവികർ. അങ്ങനെയുള്ള ഗണകർ ഇന്ന് സമൂഹത്തിൽ പതിതരായി, മറ്റുള്ളവരാൽ അപഹാസ്യരായി ജീവിയ്ക്കുന്നു. ഉയർച്ചക്കായി കൈ പിടിച്ചു നടത്തേണ്ടവർ പല സംഘടനകളയി വിഭജിച്ചു ഭിന്നിച്ചു പുറംതിരിഞ്ഞു നിൽക്കുന്നു. നാരായം ഗണക കൂട്ടായ്മയുടെ ഉദ്ദേശലക്ഷ്യങ്ങളിൽ പ്രധാനമായും ഇതുപോലെ പല സംഘടനകളായി വിഭജിച്ചു നിൽക്കുന്ന ഗണകരെ ഒന്നിച്ചു ഒരു കുടക്കീഴിൽ അണിനിരത്തി നേടിയെടുക്കേണ്ടുന്ന എല്ലാ ആനുകൂല്യങ്ങളും കൈപ്പിടിയിൽ കൊണ്ടുവരണം എന്നുള്ളതാണ്. കൂടാതെ തന്നെ, ജ്യോതിഷം, പടയണി പോലുള്ള കലാരൂപങ്ങൾ, തുടങ്ങി ഗണകർ കൈകാര്യം ചെയ്‌തിരുന്ന മേഖലകളിൽ എല്ലാം തന്നെ മറ്റു സമുദായങ്ങൾ പിടിമുറുക്കി കഴിഞ്ഞു. ഇതിനൊരു മാറ്റം ഉണ്ടാവേണ്ടത് അനിവാര്യമാണ് താനും. അതിനായുള്ള ശ്രമങ്ങൾക്കാണ് നാരായം തുടക്കം കുറിച്ചിരിയ്ക്കുന്നത്. കേരളത്തിന്റെ തെക്കേ അറ്റം മുതൽ വടക്കേ അറ്റം വരെ പല പേരുകളിൽ വ്യാപിച്ചു കിടക്കുന്ന സമുദായമാണ് നമ്മുടെ ഗണക സമുദായം. ഇപ്പോഴും പേര് കൊണ്ട് മാത്രം ഗണകൻ എന്ന നാമധേയവും വഹിച്ചു സമുദായത്തിന്റെ ഒരു ഗുണവും ലഭിയ്ക്കാത്തവർ ഏറെ പേര് നമ്മുടെ ഇടയിൽ ജീവിയ്ക്കുന്നുണ്ട്. സ്വസമുദായതിൽ നിന്നും കൂടു മാറി വിവാഹം കഴിച്ചു അന്യമതം സ്വീകരിച്ചു ജീവിയ്ക്കുന്നത് നമ്മുടെ ഈ സമുദായത്തിന്റെ തന്നെ തളർച്ചയ്ക്ക് ഹേതുവായിരിയ്ക്കുന്നു. ഇതുപോലുള്ള പ്രവണതകൾക്ക് അറുതി വരുത്താനും പിന്തിരിഞ്ഞു നിൽക്കുന്ന ഗണകരെ കണ്ടെത്തി മുന്നിലേയ്ക്ക് കൈ നടത്തുവാനും നാരായം മുന്നോട്ടുള്ള യാത്രയിൽ നടത്തും. വാട്സാപ്പ് പോലെ തീരെ വിശ്വാസ്യത ഇല്ലാത്ത ഈ മാധ്യമത്തിൽ ആയിരത്തോളം കുടുംബാംഗങ്ങളെ കണ്ടെത്തി ഒരു കുടക്കീഴിൽ എത്തിയ്ക്കാൻ കഴിഞ്ഞതും അയ്യായിരത്തോളം അംഗങ്ങളിലേയ്ക്ക് ഫേസ്‌ബുക്ക് എന്ന മാധ്യമത്തിലൂടെ ഒന്നിപ്പിക്കാൻ കഴിഞ്ഞതും ഞങ്ങളുടെ ഭാഗ്യമായി കാണുന്നു. ഈ കൂട്ടായ്മ നിലവിൽ വന്നതിനു ശേഷം വിവിധങ്ങളായ അനവധി സഹായങ്ങൾ തിരഞ്ഞെടുത്ത കുടുംബങ്ങൾക്ക് ചെയ്യാൻ കഴിഞ്ഞത് ഇതിൽ അംഗമായിട്ടുള്ളവരുടെ സഹകരണം കൊണ്ട് മാത്രമാണ്. എല്ലാ ചാരിറ്റികൾക്കും ശേഷം പങ്കെടുത്ത എല്ലാവരെയും കണക്കുകൾ ചർച്ച ചെയ്ത്, ചെയ്ത കാര്യങ്ങൾക്ക് സുതാര്യത വരുത്താറുണ്ട്. ഇന്ന് നാരായം ചാരിറ്റബിൾ ട്രസ്റ്റ് എന്ന പേരിൽ 90/2018 എന്ന രെജിസ്റ്റർ നമ്പറിൽ നാരായം രെജിസ്റ്റർ ചെയ്ത് മുന്നോട്ടുള്ള ചാരിറ്റികൾ ട്രസ്റ്റിന്റെ കീഴിലോട്ട് പറിച്ചു നട്ടു നാരായം ഗണക മാട്രിമോണി വഴി തികച്ചും നമ്മുടെ സമുദായ അംഗങ്ങൾക്ക് മംഗല്യ ഭാഗ്യത്തിന് വഴിയൊരുക്കി കൊടുത്തു വരുന്നു. സഹൃദത്തിനായി ഒരു ഗ്രൂപ്പ് എന്ന ആശയത്തെ ഇത്രത്തോളം വളർത്തി വലുതാക്കിയതിൽ ഇതിന്റെ പിറകിൽ പ്രവർത്തിയ്ക്കുന്നവർ വളരെയേറെ കഷ്ടതകൾ അനുഭവിച്ചിട്ടുണ്ട് എന്ന തെല്ലും സംശയം ഇല്ലാതെ പറയാം സമുദായ മുന്നേറ്റം സ്വപ്നം കാണുന്ന ഗണകരുടെ പ്രതിനിധിയാണ് നാരായം. നാടിനും സമൂഹത്തിനും നന്മയുടെ വെളിച്ചം ഞങ്ങൾ ഉണ്ടാവും.. നിങ്ങളോ??
