“പുതിയൊരു ചുവടുവെപ്പ്..ഒരുപാട് സംഘടനകളല്ല, ഒരുമയുള്ള സമുദായമാണ് പ്രധാനമെന്ന ഓര്‍മ്മപ്പെടുത്തലുമായി, ഭിന്നിച്ചു നില്ക്കുന്ന നമ്മുടെ സമുദായ സംഘടനകളെ ഒരുമിപ്പിക്കാന്‍.. മുഖം തിരിച്ചു നില്ക്കുന്ന നമ്മിലെ നമ്മെ തിരിച്ചറിഞ്ഞ് “പരസ്പരം നോക്കി പുഞ്ചിരിക്കൂ” എന്ന് സൗമ്യമായി അപേക്ഷിക്കാന്‍..കാലത്തിന്റെ താളിയോലകളില്‍ ഒരിയ്ക്കലും മായാത്ത പുതുവിപ്ലവം എഴുതിച്ചേര്‍ക്കാനായി ഒരു “നാരായം” ..കുറിച്ചിടേണ്ടത് നിങ്ങളാണ്.. നാമോരോരുത്തരുമാണ്.., തിരിച്ചറിയപ്പെടേണ്ടതൊക്കെ.., തിരുത്തപ്പെടേണ്ടതൊക്കെ.., പുതുതായി ചേര്ക്കപ്പെടേണ്ടതൊക്കെ.., ഒരേയൊരു ലക്ഷ്യം, “സമൂഹ നന്മയിലൂന്നിയ സാമുദായിക ഉന്നമനം”. അതിലേക്കെത്താനുള്ള വഴികള്‍ തേടി നമുക്കൊരുമിച്ച് ഈ യാത്ര തുടങ്ങാം..
നമ്മുടെ അവകാശങ്ങള്‍.., നാം നേടിയ നേട്ടങ്ങള്‍.., നേരിടേണ്ടി വന്ന പരാജയങ്ങള്‍.., വിദൂരതയിലെങ്കിലും എത്തിപ്പിടിച്ചേ മതിയാവൂ എന്ന് സ്വയം ശഠിക്കേണ്ട ലക്ഷ്യതാരകങ്ങൾ..
നാരായം ഒരേസമയം ഒരു എഴുത്തുപകരണവും നമുക്ക് നേരേ പിടിച്ച കണ്ണാടിയുമാകുന്നു. സ്വയം തിരുത്തിയെഴുതാനുള്ള താളിയോലയായ് നമുക്കതില്‍ നമ്മെ കാണാനാകുന്നെങ്കില്‍.. മുറുകെപ്പിടിച്ച് എഴുതിത്തുടങ്ങാം നല്ല നാളെകളെക്കുറിച്ച് സ്വരങ്ങളും വ്യഞ്ജനങ്ങളും ഇടകലർത്തി..
ഒരു പരിശ്രമമാണിത്.., പ്രയത്നമാണിത്.., മലയാള ഭാഷയുടെ പിതാവിന്റെ പിന്മുറക്കാര്ക്ക് എന്താണ് സംഭവിച്ചത്? നമ്മുടെ ഒരുമയെ ഛിന്നഭിന്നമാക്കിയത് എന്തൊക്കെയാണ്? അവ കണ്ടെത്തി മുച്ചൂടും മുടിച്ച്, ഞങ്ങളൊന്നാണെന്ന് ഉറക്കെ വിളിച്ചു പറയാന്‍.. മാറ്റങ്ങൾക്കായുള്ള സമര മുദ്രാവാക്യങ്ങളെഴുതാന്‍ ഈ നാരായം നമുക്കെടുക്കാം.. മലയാളം വിക്കിപ്പീഡിയ ഇങ്ങനെ പറയുന്നു..”
“ജ്യോതിഷം, വൈദ്യം, അദ്ധ്യാപനം എന്നിവ കുലത്തൊഴിലായ കേരളത്തിലെ ഒരു ജാതിയാണ് ഗണകൻ അഥവാ കണിയാൻ. മലബാർ മേഖലയിൽ കണിശൻ എന്ന പേരിലും ഇവർ അറിയപ്പെടുന്നുണ്ട്. സംസ്കൃതത്തിലെ ഗണക, ആചാര്യ എന്നീ പദങ്ങളാണ് ഈ വാക്കിന്റെ മൂലം. ഇത് ഗണ്യൻ എന്നാവുകയും ഇത് തമിഴിൽ കനകാചാൻ അഥവാ കണികൻ അല്ലെങ്കിൽ കണിയൻ എന്നായി മാറുകയും അതിൽ നിന്നും മലയാളത്തിൽ ഗണക ആശാൻ അഥവാ ഗണക ഗുരു അല്ലെങ്കിൽ ഗണകൻ എന്നായതായിരിക്കാം. വിവിധ പ്രദേശങ്ങളിൽ കണിയാർ, കണിശൻ, കനിസു, കണിയാർ പണിക്കർ , പണിക്കർ, കളരിക്കുറുപ്പ്, കളരിപണിക്കർ തുടങ്ങിയ നാമങ്ങളിലും അറിയപ്പെടുന്നു.
പണിക്കർ എന്നും ആശാൻ എന്നുമുള്ള സ്ഥാനപ്പേരുകളിൽ കണിയാന്മാരെ അഭിസംബോധന ചെയ്യാറുണ്ടായിരുന്നു. പണിക്കർ എന്ന പേരുപയോഗിക്കുന്നത് സാധാരണഗതിയിൽ മലബാർ മേഖലയിലായിരുന്നു. തിരുവിതാംകൂറിന്റെ വടക്കുഭാഗങ്ങളിലും ഈ പേരുപയോഗിക്കാറുണ്ടായിരുന്നു. ആചാര്യൻ എന്ന സംസ്കൃതപദം ലോപിച്ചാണ് ആശാൻ എന്ന വിളിപ്പേരുണ്ടായിട്ടുള്ളത്.
കണിയാർ, തീണ്ട എന്ന രണ്ട് ഉപജാതികൾ ഈ വിഭാഗത്തിലുണ്ടായിരുന്നത്രെ. തമിഴ്നാട്ടിലെ പുരാതന വള്ളുവൻ എന്ന ജാതിയുമായി കണിയാന്മാർക്ക് ബന്ധമുണ്ട് എന്ന വാദമുണ്ട്. തമിഴ് ബ്രാഹ്മണ വിഭാഗത്തിൽ നിന്നും ഉൽഭവിച്ചതാണെന്ന മറ്റൊരു വ്യാഖ്യാനവും നിലവിലുണ്ട്. ആയുർവേദം,സംസ്കൃതം, ജ്യോതിഷം തുടങ്ങിയവയിലെ ഇവർക്കുള്ള പാണ്ഡ്യത്യം ഇതിനു തെളിവായി സൂചിപ്പിക്കപ്പെടുന്നുണ്ട്.
“ഗണക സമുദായം ഇന്നത്തെയീ ജീര്‍ണ്ണാവസ്ഥയില്‍ നിന്ന് പുനര്‍ജ്ജനിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇനിയും വൈകിക്കൂടാ.. മുന്നേറാം നമുക്കൊന്നായ്…!!”
